കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകം; പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്ന് എസ് പി
കൊലപാതകത്തിന് ഫ്രഫഷണല്‍ രീതിയില്ല
കോട്ടയം : തിരുവാതുക്കലിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ്. ഒരാൾ മാത്രമാണ് പ്രതിയെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് കാരണം വ്യക്തിപരമായ വിരോധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കൊലപാതകത്തിന് ഫ്രഫഷണല്‍ രീതിയില്ല.
tRootC1469263">വാതില്പൊളിക്കാനായി പ്രതി അമ്മിക്കല്ല് കൊണ്ടുവന്നെങ്കിലും ഇത് ഉപയോഗിച്ചില്ല. പ്രതി വീടിന് അകത്തുകയറിയത് സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മുന്‍വാതില്‍ തുറന്നാണ്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയെടുത്തത് വീട്ടിലെ ഔട്ട്ഹൗസില്നിന്നാണ്. വിജയകുമാറിന്റെയും മീരയുടെയും മകൻ ഗൗതമിന്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധം ഉള്ളതായി സ്ഥിരീകരണം ഇല്ലെന്നും അദ്ദേഹം അറിയിച്ചു.
.jpg)


