കോട്ടയത്ത് ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട യുവാവിന്റെ ജാമ്യം റദ്ദാക്കി

കോട്ടയം: ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട യുവാവിന്റെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു. പനച്ചിക്കാട് ചാന്നാനിക്കാട് വാലുപറമ്പിൽ വീട്ടിൽ അജിത്തിനെയാണ് (22) ജയിലിൽ അടച്ചത്. ചാന്നാനിക്കാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ജാമ്യത്തിൽ ഇറങ്ങിയത്.
തുടർന്ന് പന്നിമറ്റം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീണ്ടും പ്രതിയായി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശത്തെത്തുടർന്നാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലാണ് വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.