കോട്ടയത്ത് കഞ്ചാവുചെടി വളർത്തിയ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: ചെങ്ങളത്തെ താമസസ്ഥലത്ത് കഞ്ചാവുചെടി വളർത്തിയ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. കുമ്മനം കളപ്പുരക്കടവ് ജങ്ഷന് സമീപം അന്തർസംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന സ്ഥലത്താണ് അസം സ്വദേശി മന്നാസ് അലി കഞ്ചാവ് ചെടി വളർത്തിയത്. രഹസ്യവിവരത്തെതുടർന്ന് എക്സൈസ് പിടികൂടുകയായിരുന്നു.
ഇയാളിൽനിന്ന് 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തെന്ന് കോട്ടയം എക്സൈസ് സി.ഐ ഇ.പി. സിബി പറഞ്ഞു.പ്രിവന്റിവ് ഓഫിസർ എ.പി. ബാലചന്ദ്രൻ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് കെ.എൻ. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്. സുമോദ്, കെ.എച്ച്. ഹരികൃഷ്ണൻ, ടി.എം. ശ്രീകാന്ത്, സി.കെ. അനസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.