കോട്ടയത്ത് തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന : 64-കാരൻ എക്സൈസ് പിടിയിൽ
Jun 3, 2025, 19:41 IST


കോട്ടയം: പാലായിൽ തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന നടത്തിയ 64-കാരൻ അറസ്റ്റിൽ. പാലാ ബസ് സ്റ്റാൻഡിനു സമീപത്തെ തുണിക്കട കേന്ദ്രീകരിച്ചായിരുന്നു മദ്യവിൽപ്പന.ഇയാളിൽ നിന്ന് അഞ്ചര ലിറ്റർ മദ്യം പിടികൂടി. പാലാ കടനാട് സ്വദേശി കെ.ജെ. തോമസിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്തു.
tRootC1469263">