കൊച്ചിയിൽ 2.56 ഗ്രാം എംഡിഎംഎയുമായി കോട്ടയം സ്വദേശികൾ അറസ്റ്റിൽ
May 21, 2023, 12:21 IST

കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കോട്ടയം സ്വദേശികൾ അറസ്റ്റിൽ . കോട്ടയം മണർകാട് സ്വദേശി മെൻസൺ(22), മണർകാട് സ്വദേശി അബി ചെറിയാൻ(18) എന്നിവരാണ് പിടിയിലായത്.
പനങ്ങാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിലുളള സംഘം മരട്, നെട്ടൂർ വെജിറ്റബിൾ മാർക്കറ്റ് റോഡ് ജൂബിലി ജംഗ്ഷനു സമീപത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 2.56 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.