കോട്ടയത്ത് നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റ് പിടിയിൽ


കോട്ടയം: കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റ് പിടിയിൽ. നട്ടാശ്ശേരി മിനു മാത്യു എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി നേരത്തെ ജോലി നോക്കിയിരുന്ന ഇയാൾ പിന്നീട് ജോലി ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
tRootC1469263">അതേസമയം മറ്റൊരു സംഭവത്തിൽ എറണാകുളത്ത് 11 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. വാഴക്കാല പാലച്ചുവട് സ്വദേശിയായ അബ്ദുൽ റാസിഖ്, വാഴക്കാല കരിമക്കാട് സ്വദേശിയായ അരുൺ ദിനേശൻ എന്നിവരെയാണ് പിടികൂടിയത്. കാക്കനാട് ഇൻഫോപാർക്ക്, വാഴക്കാല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളുടെ പ്രധാനപ്പെട്ട കണ്ണികളാണ് ഇവർ. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുധീർ ടി.എന്നിന്റെ നിർദ്ദേശാനുസരണം എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
