കോട്ടയത്ത് മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ
Fri, 17 Mar 2023

പാലാ: ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുലിയന്നൂർ വരവുകാലായിൽ വീട്ടിൽ രാജപ്പൻ (64), മേവിട അയിലക്കുന്നേൽ വീട്ടിൽ അശോക് കുമാർ (52) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മുത്തോലി കവല ഭാഗത്ത് നടത്തിവന്നിരുന്ന അരമന റെസിഡൻസി ഷോപ്പിൽനിന്ന് 25,000 രൂപ വിലവരുന്ന ഗൃഹോപകരണങ്ങൾ ഓട്ടോയില്‍ കടത്തിക്കൊണ്ട് പോകുകയായിരുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഒമാരായ ജോഷി മാത്യു, അജിത്ത്. സി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.