കോതമംഗലത്ത് യുവാവിനെ മർദിച്ച മൂന്ന് പേർ പിടിയിൽ

കോതമംഗലം: കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തിൽ യുവാവിനെ മർദിച്ച മൂന്ന് പേർ പിടിയിൽ. കോതമംഗലം രാമല്ലൂർ പൂവത്തൂർ ടോണി (31), രാമല്ലൂർ തടത്തിക്കവല പാടശ്ശേരി ആനന്ദ് (26), ഇരമല്ലൂർ പൂവത്തൂർ അഖിൽ (23) എന്നിവരാണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ഏഴിന് വാളാടി തണ്ട് ഭാഗത്ത് വച്ച് ജോസ് പീറ്റർ എന്നയാളെ മർദിക്കുകയായിരുന്നു.
തലക്കും മൂക്കിനും ഗുരുതര പരിക്ക് പറ്റിയ ജോസ് പീറ്റർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ പി.ടി. ബിജോയി, സബ് ഇൻസ്പെക്ടർമാരായ എം.എം. റെജി, പി.വി. എൽദോസ്, സി.പി.ഒ എം.കെ. ഷിയാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.