പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
May 18, 2023, 21:43 IST

അഞ്ചൽ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ കേസിൽ യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അറയ്ക്കൽ ഇടയം സ്വദേശി മിഥുനാണ് (21) പിടിയിലായത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.