കൊല്ലത്ത് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
May 18, 2023, 21:43 IST

കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിലായി. ആദിനാട് തെക്ക് കപ്പലണ്ടിമുക്ക് വേൾഡ് വിഷൻ ടൗൺഷിപ്പിൽ സുരാജ് ഭവനിൽ സുനിലാണ് (30) 2.2405 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി പിടിയിലായത്.