കൊല്ലത്ത് കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

ganja
ganja

കൊല്ലം : ഒന്നേകാൽ കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എക്സൈസിൻ്റെ പിടിയിൽ. കൊല്ലം ചിന്നക്കടയിൽ നടത്തിയ പരിശോധനയിലാണ് 1.266 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ പരിതോഷ് നയ്യ (37) ആണ് സംഭവത്തിൽ അറസ്റ്റിലായത്. സൗത്ത് 24 പാർഗാന ജില്ലയിൽ മധുസൂദൻപൂർ സ്വദേശിയാണ് ഇയാൾ. ഇയാൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു.

tRootC1469263">

നിരന്തരം വെസ്റ്റ് ബംഗാളിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ആളാണ് ഇയാൾ. തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ് എസിന്റെ നേതൃത്വത്തിലും എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയും ആയിരുന്നു പരിശോധന

Tags