കൊല്ലത്ത് സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

ganja
ganja

അ​ഞ്ച​ൽ: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂ​ട്ട​ർ ഓ​ടി​ച്ച​യാ​ൾ സ്കൂ​ട്ട​റു​മാ​യി ര​ക്ഷ​പ്പെ​ട്ടു. പി​ൻ​സീ​റ്റ് യാ​ത്രി​ക​നാ​യ ക​ട​യ്ക്ക​ൽ മാ​ങ്കോ​ട് നെ​ല്ലി​ക്കു​ന്നി​ൽ വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (45) ആ​ണ് അ​ഞ്ച​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മാ​ങ്കോ​ട് സ്വ​ദേ​ശാ​യ റ​ഹീം ആ​ണ് ര​ക്ഷ​പെ​ട്ട​ത്.

ഷാജഹാന്റെ ബാ​ഗി​ൽ നി​ന്ന്​ ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ക​രു​കോ​ൺ ഇ​രു​വേ​ലി​ക്ക​ലി​ൽ പ​ട്രോ​ളി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച​ൽ എ​സ്.​ഐ പ്ര​ജീ​ഷ് കു​മാ​റും സം​ഘ​വും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്​ മു​ന്നി​ൽ​പ്പെ​ട്ട സ്കൂ​ട്ട​ർ യാ​ത്രി​ക​ർ പെ​ട്ടെ​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റിമാൻഡ് ചെ​യ്തു.

Tags