കൊല്ലത്ത് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സ്ത്രീയെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി
May 18, 2023, 21:45 IST

പുനലൂർ: നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ സ്ത്രീയെ 1.7 കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മടവൂർകോണം സ്വദേശിനി ഷാഹിദയാണ് പുനലൂരിൽ കഞ്ചാവ് വില്പ്പനയ്ക്കിടെ പിടിയിലായത്.
പുനലൂരിലെ വിവിധ ഭാഗങ്ങളിൽ ഇവർ കഞ്ചാവ് വിൽപന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ എക്സൈസ് ഷാഡോ ടീമിനെ നിയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് ഒട്ടേറെ കഞ്ചാവ് പൊതികള്‍ കൈവശം വെച്ചു ചില്ലറ വിൽപന നടത്തുകയായിരുന്ന ഷാഹിദയെ പിടികൂടിയത്. 1.7 കിലോഗ്രാം കഞ്ചാവ് ഇവരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തു.
പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവൻ, പ്രിവന്റിവ് ഓഫിസർമാരായ എ. അൻസാർ, കെ.പി. ശ്രീകുമാർ, ബി. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ, ഡ്രൈവർ രജീഷാൽ എന്നിവർ ഉണ്ടായിരുന്നു.