കൊല്ലത്ത് ഒരു കിലോ കഞ്ചാവുമായി മധ്യവയസ്ക എക്സൈസ് പിടിയിൽ

kollam kulisam beevi kanjav case
kollam kulisam beevi kanjav case

കരുകോൺ കുട്ടനാട് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് കഞ്ചാവ് പിടികൂടിയത്

കൊല്ലം : കൊല്ലത്ത് ഒരു കിലോ കഞ്ചാവുമായി മധ്യവയസ്ക എക്സൈസ് പിടിയിൽ. പുനലൂർ അലയമൺ ഇരുവേലിക്കൽ സ്വദേശിനി ചരിവിള പുത്തൻ വീട്ടിൽ സലിമിന്റെ ഭാര്യ കുലിസം ബീവിയാണ് പിടിയിലായത്. കരുകോൺ കുട്ടനാട് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് കഞ്ചാവ് പിടികൂടിയത്.

അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മോനി രാജേഷ് ആർ വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.  ഇ ഐ (ജി ആർ ) ഷിബു പാപ്പച്ചൻ എ ഇ ഐ ജി ആർ പ്രദീപ്കുമാർ ബി പി ഓ അഭിലാഷ് , സി ഇ ഒ ഗിരീഷ് കുമാർ, ഷിബിൻ അസീസ്,അനന്തു, ദീപ, മഹേശ്വരി, കണ്ണൻ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Tags