കൊല്ലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
May 23, 2026, 18:11 IST
കൊല്ലം : കടയ്ക്കലിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശി സുഗതൻ, ലത എന്നിവരാണ് മരിച്ചത്. വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം.
ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.jpg)

