കൊടുങ്ങല്ലൂരിൽ സംഘർഷത്തിനിടെ വടിവാൾ വീശി : മൂന്നുപേർ കസ്റ്റഡിയിൽ
Sun, 12 Mar 2023

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാം പരുത്തിയിൽ രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിനിടെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടി. ശ്രീനാരായണപുരം ആമണ്ടൂർ വൈപ്പിപ്പാടത്ത് ഫൈസൽ (27), അഞ്ചാംപരുത്തി കാട്ടിൽ എബി (32), ഓണപ്പറമ്പ് പോക്കാക്കില്ലത്ത് അനീസ് (21) എന്നിവരെയാണ് മതിലകം സി.ഐ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.