ഹൈക്കോടതിക്ക് മുന്നിൽ തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; 57 വയസുകാരൻ കസ്റ്റഡിയിൽ
ഹൈക്കോടതിക്ക് മുന്നിൽ തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; 57 വയസുകാരൻ കസ്റ്റഡിയിൽ
Nov 5, 2025, 18:42 IST
കൊച്ചി: ഹൈക്കോടതിക്കു മുന്നിൽ വന്ന് തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്കിൽ ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിലായി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഇ പി ജയപ്രകാശാണ്(57) അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ ഫേസ്ബുക്കിൽ ചെയ്ത ഭീഷണിപോസ്റ്റ് അന്വേഷിച്ചിറങ്ങിയ പൊലീസ് പ്രദേശത്ത് ഒരാളെ പരുങ്ങുന്നതായി കണ്ടു. ചോദ്യം ചെയ്യൽ നടത്തി അന്വേഷിച്ചപ്പോഴാണ് ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ് ചെയ്ത ജയപ്രകാശ് ആ വ്യക്തിയാണെന്ന് വ്യക്തമായി. പോലീസിനെ കണ്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവം ജനങ്ങൾക്കും സാമൂഹ്യമാധ്യമ പ്രയോക്താക്കൾക്കും വലിയ ആശങ്ക സൃഷ്ടിച്ചു.
tRootC1469263">.jpg)

