കൊച്ചിയിൽ യുവാവിനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി
Mar 22, 2025, 19:42 IST


കൊച്ചി: കൊച്ചി എസ്ആര്‍എം റോഡില്‍ യുവാവിനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി. ഇടപ്പള്ളിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ലഹരി ഉപയോഗവും അതിക്രമവും ചോദ്യം ചെയ്തതിനായിരുന്നു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിന്റെ ബോണറ്റിനു മുകളിൽ കിടത്തി യുവാവിനെ അര കിലോമീറ്ററോളം റോഡിലൂടെ കൊണ്ടുപോയി.
പ്രദേശവാസികളും ലഹരി ഉപയോഗിച്ച യുവാക്കളും തമ്മില്‍ തര്‍ക്കം ഉണ്ടായി തുടര്‍ന്നാണ് യുവാവിനെ കാറിടിച്ചു വീഴ്ത്താന്‍ ശ്രമിച്ച സംഘം ഇയാളെ ബോണറ്റില്‍ വെച്ച് ഒരു കിലോമീറ്ററോളം വാഹനമോടിച്ചത്. തുടര്‍ന്ന് സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.