കൊച്ചിയിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
Mon, 13 Mar 2023

പള്ളുരുത്തി: പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ണമാലി പൊലീസ് പിടികൂടി. കണ്ണമാലി, കമ്പനിപ്പടി, വട്ടത്തി പറമ്പിൽ ഗ്ലാഡ്വിനാണ് (25) പിടിയിലായത്.
കേസിന്റെ വാറന്റുമായി കണ്ണമാലി കമ്പനിപ്പടിയിലുള്ള വീട്ടിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മദ്യലഹരിയിൽ ആയിരുന്ന ഗ്ലാഡ്വിൻ, റെൻസ് എന്നിവർ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.