കൊച്ചിയിൽ ലഹരി വില്പനയ്ക്കിടെ 17 കാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

drug arrest
drug arrest

കാക്കനാട്: കാക്കനാട് ലഹരി വില്പനയ്ക്കിടെ 17 കാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ, അത്താണി സ്വദേശി റിബിൻ, പ്രായപൂർത്തിയാക്കത്ത 17 കാരൻ എന്നിവരാണ് പിടിയിലായത്.

ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി ലഹരി വിൽക്കുന്നവരാണ് പ്രതികൾ. ഇവരെ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ് പൊലീസ്.

Tags