കൊച്ചിയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന യുവാവ്​ പിടിയിൽ

arrested

മ​ര​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന്​ പ​ണ​വും സ്വ​ർ​ണ​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ലു ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​വ​ശ​പ്പെ​ടു​ത്തി​യ​ശേ​ഷം മു​ങ്ങി ന​ട​ന്ന യു​വാ​വി​നെ ക​ണ്ണൂ​രി​ൽ നി​ന്നാ​ണ്​ പ​ന​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണ്ണൂ​ർ സി​റ്റി, നീ​ർ​ച്ചാ​ൽ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം മു​സ്ത​ഫ മ​ൻ​സ​ലി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ലി​നെ​യാ​ണ് (25) ക​ണ്ണൂ​രു​ള്ള വ​സ​തി​യി​ൽ​നി​ന്ന്​ എ​സ്..​ഐ ജി. ​ഹ​രി​കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. പെ​ൺ​കു​ട്ടി പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് പ്ര​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ൽ ആ​യ​ത്.

തു​ട​ർ​ന്ന് പ്ര​തി പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​ണ​വും സ്വ​ർ​ണ​വും ത​ന്നി​ല്ലെ​ങ്കി​ൽ വി​വാ​ഹ​ത്തി​ൽ​നി​ന്നും പി​ന്മാ​റും എ​ന്നു പ​റ​ഞ്ഞ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത​ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു.

Share this story