കർണാടകയിൽ 13കാരിയെ പിടിച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗം ; പത്താംക്ലാസ് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

RAPE CASE

 കർണാടകയിൽ 13കാരിയെ പിടിച്ചു കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടമാനഭംഗത്തിനിരയാക്കി.ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് സംഭവം. വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം ഇവിടെയെത്തിയ ആൺകുട്ടികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച്‌ മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 14-15 വയസുകാരായ മൂന്നു ആൺകുട്ടികളെ കസ്റ്റഡിയിൽ എടുത്തതായി ഹുബ്ബളിളി ധാർവാഡ് പൊലീസ് കമ്മിഷണർ എൻ. ശശികുമാർ അറിയിച്ചു.

tRootC1469263">


പ്രതികളിൽ രണ്ടുപേർ ഹൈസ്കൂൾ വിദ്യാർത്ഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും പൊലീസ് പറഞ്ഞു. മാനഭംഗപ്പെടുത്തുന്നതിന്റെ വീഡിയോ കൈവശമുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇവരുടെ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തതതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Tags