കയ്പമംഗലത്ത് അടച്ചിട്ട വീട്ടിൽ മോഷണശ്രമം
Thu, 18 May 2023

കയ്പമംഗലം: ചളിങ്ങാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. കാക്കാത്തിരുത്തി ബദർ പള്ളിക്ക് വടക്ക് തോട്ടുപറമ്പത്ത് യൂസഫിന്റെ വീടാണ് കുത്തിത്തുറന്നത്. രണ്ട് ദിവസമായി വീട്ടിൽ ആളുണ്ടായിരുന്നില്ല. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നിട്ടുള്ളത്. അലമാരയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.