കട്ടപ്പനയിൽ പോക്സോ കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും 50,000 രൂപ പിഴയും
Nov 18, 2023, 18:20 IST
കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും 50,000 രൂപ പിഴയും. കൽക്കൂന്തൽ വില്ലേജ് പച്ചടി കരയിൽ ഉമ്മാക്കട ഭാഗത്ത് കാരിക്കുന്നേൽ വീട്ടിൽ വിൽസണെയാണ് (42) കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജു ശിക്ഷിച്ചത്.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ 2013ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. വിവിധ വകുപ്പുകൾ പ്രകാരമാണ് 20 വർഷം വീതം 40 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.