കാസർഗോഡ് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടികൂടി
Apr 30, 2025, 18:13 IST
കാസർഗോഡ്: കാസർഗോഡ് ബേക്കലിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടികൂടി. പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കൊണ്ട് പോവുകയായിരുന്ന പണം കണ്ടെത്തിയത്. രേഖകൾ ഇല്ലാതെ കൊണ്ട് പോവുകയായിരുന്ന 1,17,50,000 രൂപയാണ് കണ്ടെത്തിയത്. ബേക്കൽ തൃക്കണ്ണാട് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്നാണ് പണം പിടിച്ചത്.
tRootC1469263">മേൽപ്പറമ്പ് സ്വദേശി അബ്ദുൽ ഖാദറായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാറിലെ പുറകിലെ സീറ്റിന് അടിയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് വിവിധ ആളുകൾക്ക് വിതരണം ചെയ്യാൻ കൊണ്ട് പോവുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
.jpg)


