കാസർഗോഡ് 6.290 ഗ്രം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
Apr 9, 2025, 18:54 IST


കാസർഗോഡ്: എംഡിഎംഎ യുമായി രണ്ടുപേർ കുമ്പള പൊലീസിൻറെ പിടിയിൽ. മുഹമ്മദ് സുഹൈൽ (27), മുഹമ്മദ് റഫീഖ് (39) എന്നിവരാണ് പിടിയിലായത്. പൊലീസ് പട്രോളിങിനിടെ എടനാട് വെച്ച് സംശയാസ്പദമായി രണ്ടുപേർ സ്കൂട്ടിയുമായി നിൽക്കുന്നത് കണ്ട് പരിശോധനയ്ക്കായി വാഹനത്തിനടുത്തെത്തിയപ്പോൾ ഇവർ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെയും പൊലീസ് പിടിക്കൂടി പരിശോധിച്ചു. പരിശോധനയിൽ എംഡിഎംഎ കണ്ടെത്തി. 6.290 ഗ്രം എംഡിഎംഎ യാണ് ഇവരിൽ നിന്ന് പിടികൂടിയത്.