പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അയച്ച്‌ ഭീഷണിപ്പെടുത്തി: കാസര്‍കോട് സ്വദേശി അറസ്റ്റില്‍

google news
arrest8

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയ യുവാവ് അറസ്റ്റില്‍.കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ പാരിസാണ് പെരുമ്ബാവൂര്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഒക്ടോബറില്‍ സമൂഹ മാധ്യമം വഴി പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്. സമൂഹ മാധ്യമങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ലഭിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വിദേശത്തായിരുന്ന ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടിച്ചത്. പ്രതിയെ ചോദ്യം ചെയ്‌തു വരികയാണെന്നും ഇയാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags