ആ​ലു​വയിൽ കാപ്പ ചുമത്തി നാടുകടത്തി

google news
police8

ആ​ലു​വ: സ്ഥി​രം കു​റ്റാ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി. മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട് മ​ങ്ങാ​ട്ടു​മോ​ള​യി​ൽ വീ​ട്ടി​ൽ സി​ൻ​സോ ജോ​ണി​യെ​യാ​ണ് (19) ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

കാ​ല​ടി, അ​ങ്ക​മാ​ലി, ആ​ലു​വ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ദേ​ഹോ​പ​ദ്ര​വം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ക​വ​ർ​ച്ച തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ജൂ​ലൈ​യി​ൽ ആ​ലു​വ ഈ​സ്റ്റ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 79 പേ​രെ നാ​ട് ക​ട​ത്തി. 92 പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് എ​സ്.​പി വി​വേ​ക് കു​മാ​ർ പ​റ​ഞ്ഞു.

Tags