കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പോക്സോ കേസ് പ്രതി അറസ്റ്റിൽ
Sep 9, 2026, 18:34 IST
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പയ്യന്നൂർ സ്വദേശി അറസ്റ്റിൽ. പയ്യന്നൂർ രാമന്തളി വേങ്ങര അമ്പ ലത്തിൻ മൂലയിലെ എസ്. റോബിനെ (43) യാണ് കണ്ണൂർ ടൗൺ സി.ഐ: മഹേഷ് കണ്ടമ്പേ ത്തിന്റെ നേതൃത്വത്തിൽ ബലാൽസംഗം, സ്ത്രീ പീഡനം, വഞ്ചന വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത് കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ യുവതിയെ ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിരു ന്നു.
യുവതിക്ക് 10 വയസുള്ള മകളുണ്ട്. വിവാഹബന്ധത്തിൽ നിന്ന് റോബിൻ പിൻമാറിയതോടെയാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്നാണ് കോയമ്പത്തൂർ ചിന്ന തടാകമെന്ന സ്ഥലത്ത് ഒളിവിൽ താമസിക്കവെ ചൊവ്വാഴ്ച്ച റോബിനെ അറസ്റ്റുചെയ്തതത് കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.jpg)

