അണ്ടിപരിപ്പ് കച്ചവടത്തിൻ്റെ മറവിൽ എം.ഡി.എം.എ വിൽപന : കൂടാളിയിൽ യുവാവ് അറസ്റ്റിൽ


റെയ്ഡിൽപിടിച്ചെടുത്തത് 3.05ഗ്രാം എം ഡി എം എ
മട്ടന്നൂർ: കൂടാളി ബങ്കണപറമ്പിൽ വാടക വീട് കേന്ദ്രീകരിച്ച് അണ്ടിപരിപ്പ് കച്ചവടം നടത്തുന്നതിൻ്റെ മറവിൽ എം.ഡി.എം.എ വിറ്റ യുവാവ് അറസ്റ്റിൽ. എടയന്നൂർ സ്വദേശി അഷ്‌റഫാണ് (37) പിടിയിലായത്. ഇയാൾ എം ഡി എം എ വിൽപന നടത്തുന്നായി മട്ടന്നൂർ പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ് ഐ ലിനേഷ്,സജീവൻ സിവിൽ പൊലീസ് ഓഫീസർ വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ചരാത്രി വാടക വീട്ടിൽ പരിശോധന നടത്തി.
'3.05ഗ്രാം എം ഡി എം എ യാണ് റെയ്ഡിൽപിടിച്ചെടുത്തത്. രണ്ട് വർഷത്തോളമായി അഷ്റഫ് ബങ്കണപറമ്പിലെ വാടക വീട്ടിൽ അണ്ടിപരിപ്പ് വിൽപ്പന നടത്തി വരികയാണ്. അണ്ടിപരിപ്പ് വിൽപ്പനയുടെ മറവിലാണ് ലഹരി ഇടപാടുകൾ നടത്തിവന്നത്. നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം ആളുകൾക്ക് എതിരായി പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മട്ടന്നൂർ പൊലീസ് അറിയിച്ചു