കൽപ്പറ്റയിൽ വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചുവെച്ച മദ്യക്കുപ്പികളുമായി 54 കാരൻ എക്‌സൈസ് പിടിയിൽ
May 2, 2026, 21:52 IST
കൽപ്പറ്റ : വടുവൻചാലിൽ വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചുവെച്ച മദ്യക്കുപ്പികളുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വടുവൻചാൽ കരിങ്ങലോട് വീട്ടിൽ കെ എം. മണികണ്ഠൻ (54) ആണ് അറസ്റ്റിലായത്. വയനാട് എക്‌സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് വടുവൻഞ്ചാൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കരുതിവെച്ച 16.500 ലിറ്റർ മദ്യം പിടികൂടിയത്.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റ്റ്റീവ് ഓഫീസർ കെ.ജി. വിജിത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
.jpg)

