കൽപ്പറ്റയിൽ ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

arrested
arrested

കൽപ്പറ്റ: കൽപ്പറ്റയിൽ ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷൻ പരിധിയിലെ തരുവണയിൽ രാത്രി ബഹളമുണ്ടാക്കിയ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് ബ്രൗൺ ഷുഗർ പിടികൂടിയത്. ആസാം സ്വദേശി ഷാസഹാൻ അലി(22) യാണ് പൊലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ പത്താം തീയ്യതി രാത്രി ഇയാൾ ബഹളമുണ്ടാക്കുന്നതായി നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

tRootC1469263">

ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയതോടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. യുവാവിൻറെ അരയിൽ ഒളിപ്പിച്ച നിലയിൽ 0.10 ഗ്രാം ബ്രൗൺ ഷുഗർ ആണ് പൊലീസ് പിടിച്ചെടുത്തത്. വെള്ളമുണ്ട എസ്എച്ച്ഒ ടികെ മിനിമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനസ്, സിവിൽ പൊലീസ് ഓഫീസർമാരായ റാഷിദ്, അഭിനന്ദ്, ശരത്, വിജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Tags