ജോലി വാഗ്ദാനം; 70 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

google news
fdj

സുല്‍ത്താന്‍ ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാളെ പോലീസ് പിടികൂടി. കോഴിക്കോട്, വെള്ളിമാട്കുന്നില്‍ താമസിച്ചു വരുന്ന തിരുവനന്തപുരം സ്വദേശിയായ സുനില്‍കുമാറിനെയാണ് ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

മകള്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന കുപ്പാടി, കോട്ടക്കുന്നില്‍ താമസിക്കുന്നയാളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേരളത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. സി.പി.ഒമാരായ അനിത്, അജിത്, ശരത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
 

Tags