പാർട്ട് ടൈം വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനംചെയ്ത് യുവതിയുടെ ലക്ഷങ്ങൾ തട്ടി
Sep 16, 2026, 19:10 IST
പാർട്ട് ടൈം വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയതായി യുവതിയുടെ പരാതി. വരവൂർ സ്വദേശിനിയായ യുവതിയാണ് പാർട്ട് ടൈം വർക്ക്ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത 3,12,568 രൂപ തട്ടിയെടുത്തത്.യുവതി ചെറുതുരുത്തി പോലീസിന് പരാതി നൽകി. ടെലഗ്രാം ആപ്പ് വഴിയാണ് തട്ടിപ്പുകാർ യുവതിയെ ബന്ധപ്പെട്ടത്.
പ്രൊഫൈൽ വഴി ഫിനാൻഷ്യൽ കൺസൾട്ടൻറ് എന്ന് പരിചയപ്പെടുത്തിയാണ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തത്. തുടർന്ന് വിവിധ ടാസ്‌കുകൾ പൂർത്തിയാക്കാനെന്ന വ്യാജേന ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടു. 2025 ഏപ്രിൽ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ എട്ട് ഘട്ടങ്ങളിലായി ആകെ 3,12,568 രൂപയാണ് യുവതി തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തത്.
.jpg)

