ജാർഖണ്ഡിൽ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികളെ തോക്കിൻമുനയിൽ നിർത്തി ക്രൂരമായി പീഡിപ്പിച്ച സംഭവം ; രണ്ട് പേർ പിടിയിൽ

RAPE CASE
RAPE CASE

റാഞ്ചി: ജാർഖണ്ഡിലെ കോഡർമ ജില്ലയിൽ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികളെ തോക്കിൻമുനയിൽ നിർത്തി ക്രൂരമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ബ്രിന്ദാ വെള്ളച്ചാട്ടം കാണാനെത്തിയ പപ്പു കുമാർ എന്ന യുവാവിനെയും പെൺസുഹൃത്തിനെയുമാണ് അക്രമി സംഘം ഭീഷണിപ്പെടുത്തിയത്. ബാബ്ലു യാദവ്, അജിത് യാദവ് എന്നിവരാണ് പ്രതികൾ. പ്രദേശത്തെത്തിയ പ്രതികൾ വിദ്യാർത്ഥികളോട് അവിടെ എത്തിയ സാഹചര്യം ചോദിക്കുകയും തുടർന്ന് തോക്ക് ചൂണ്ടി പരസ്പരം ചുംബിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വിദ്യാർത്ഥികൾക്ക് പ്രതികളുടെ ആജ്ഞ അനുസരിക്കേണ്ടി വന്നു.

tRootC1469263">

വിദ്യാർത്ഥികൾ പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൈവശം വെറും നൂറ് രൂപ മാത്രമുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉടൻ തന്നെ സുഹൃത്തുക്കളിൽ നിന്ന് 635 രൂപ കടം വാങ്ങി ദശ്രത്ത് കുമാർ എന്നയാളുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകി. പണം ലഭിച്ചതോടെ പ്രതികൾ വിദ്യാർത്ഥികളെ വിട്ടയച്ചെങ്കിലും ദൃശ്യങ്ങൾ കയ്യിലുള്ളത് മുതലെടുത്ത് പിന്നീട് 5,000 രൂപ കൂടി ആവശ്യപ്പെട്ട് യുവാവിനെ വീണ്ടും സമീപിച്ചു. ഭീഷണി തുടർന്നതോടെ പപ്പു കുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്. സാംസ്കാരിക ബോധത്തിന് നിരക്കാത്ത ഇത്തരം പ്രവൃത്തികൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വർധിക്കുന്നത് ഗൗരവകരമായ വിഷയമാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags