തിരുവനന്തപുരത്ത് രണ്ട് വീടുകളിൽ നിന്ന് ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു
Apr 8, 2026, 18:56 IST
തിരുവനന്തപുരം : കരുംകുളത്ത് രണ്ട് വീടുകളിൽ നിന്ന് ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്.സമീപത്തെ സിസിടിവി ദൃശ്യങ്ങളും സംശയം തോന്നിയ വാഹനങ്ങളുമടക്കം നിരീക്ഷിച്ച് വരികയാണെന്നും കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.
പുല്ലുവിള പഴയതുറ പുരയിടത്തിൽ മിനിയുടെയും സമീപവാസിയായ ബ്രിജിറ്റിൻറെയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. മിനിയുടെ വീട്ടിൽ നിന്ന് 17.5 പവൻ സ്വർണാഭരണങ്ങളും 6,65000 രൂപയും ബ്രിജിറ്റിൻറെ വീട്ടിൽ നിന്ന് രണ്ട് ഗ്രാം സ്വർണവും 500 രൂപയുമാണ് കവർന്നത്.
.jpg)


