കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ ജെ.സി.ബി ഓപറേറ്ററെ കൊലപ്പെടുത്താൻ ശ്രമം ; മൂന്നുപേർ അറസ്റ്റിൽ

google news
arrest1

കാ​ഞ്ഞി​ര​പ്പ​ള്ളി: ജെ.​സി.​ബി ഓ​പ​റേ​റ്റ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. എ​രു​മേ​ലി അ​മ​രാ​വ​തി ഭാ​ഗ​ത്ത് ക​ല്ലു​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​നൂ​പ് കു​മാ​ർ (ക​ണ്ണ​ൻ-38), അ​മ​രാ​വ​തി ഭാ​ഗ​ത്ത് ചെ​റു​വ​ള്ളി​യി​ൽ വീ​ട്ടി​ൽ അ​ശോ​ധ് (30), അ​മ​രാ​വ​തി ഭാ​ഗ​ത്ത് പ​ള്ളി​ക്കു​ന്ന് വീ​ട്ടി​ൽ സു​ധീ​ഷ് (37) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 8.30ഓ​ടെ ഇ​ട​ക്കു​ന്നം സ്വ​ദേ​ശി​യാ​യ ജെ.​സി.​ബി ഓ​പ​റേ​റ്റ​റെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന ജെ.​സി.​ബി ഒ​രു ടൂ​റി​സ്റ്റ്​ ബ​സു​മാ​യി ഉ​ര​സു​ക​യും ഇ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, ഇ​തി​നു​പി​ന്നി​ലാ​യി വ​ന്ന മ​റ്റൊ​രു ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ൾ ജെ.​സി.​ബി ഓ​പ​റേ​റ്റ​റെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​നൂ​പ് കു​മാ​റി​നെ​തി​രെ മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി സ്​​റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. എ​സ്.​ഐ ഗോ​പ​കു​മാ​ർ, ര​ഘു​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ശ്രീ​രാ​ജ്, വി​മ​ൽ സ​തീ​ഷ് ച​ന്ദ്ര​ൻ, അ​ഭി​ലാ​ഷ്, അ​രു​ൺ ബി​നോ​യ് മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Tags