ഇ​രി​ങ്ങാ​ല​ക്കു​ടയിൽ പ്രകൃതിവിരുദ്ധ പീഡന കേസിൽ 58കാരന് 35 വർഷം തടവ്

mvh

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ന്നു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ 58കാ​ര​ന് 35 വ​ർ​ഷം ത​ട​വും 80,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ചാ​ല​ക്കു​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചാ​ല​ക്കു​ടി പ​രി​യാ​രം ഒ​ര​പ്പ​ന സ്വ​ദേ​ശി പു​ളി​ക്ക​ൻ വീ​ട്ടി​ൽ വി​ൽ​സ​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ശി​ക്ഷി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷ​വും ഒ​മ്പ​തു​മാ​സ​വും കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ചാ​ല​ക്കു​ടി സി.​ഐ ആ​യി​രു​ന്ന കെ.​എ​സ്. സ​ന്ദീ​പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ സി.​ഐ. സൈ​ജു കെ. ​പോ​ൾ ആ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Share this story