IPL മത്സരത്തിനിടെ മൊബൈല്‍ മോഷണം ; സംഘം പിടിയില്‍

Mobile theft during IPL match; Gang arrested
Mobile theft during IPL match; Gang arrested

ചെന്നൈ: കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ വ്യാപകമായ മൊബൈല്‍ മോഷണം നടത്തിയ സംഘം പിടിയിൽ .മാര്‍ച്ച് 28 ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്‍ മത്സരത്തിനിടെയാണ് സംഭവം നടന്നത്. ബീച്ചുകള്‍,സ്റ്റേഡിയം,ബസ് സ്റ്റാഡുകള്‍, മാര്‍ക്കറ്റുകള്‍,എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായി മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന സംഘമാണ് അന്വേഷണത്തില്‍ പിടിയിലായത്.

സംഭവത്തില്‍ ഇതുവരെ 11പേരെയാണ് അറസ്റ്റ് ചെയ്തത്.വെല്ലൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് പിടിയിലായ രാഹുല്‍ കുമാര്‍ (24), ജിതേര്‍ സാനി (30), പ്രവീണ്‍ കുമാര്‍ മാട്ടു (21) എന്നിവരില്‍ നിന്ന് കഴിഞ്ഞ ദിവസം 31 ഫോണുകളാണ് കണ്ടെടുത്തത്.

മോഷണ പരമ്പരയുടെ ഭാഗമായി 
 പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെയുള്ള 8  പേരില്‍ നിന്നും 74ഓളം ഫോണുകള്‍ പോലീസ് മുന്നേ പിടിച്ചെടുത്തിരുന്നു.ഇത്തരത്തില്‍ പോക്കറ്റടി, ഫോണ്‍ മോഷണം എന്നിവ പതിവാക്കിയ അന്തര്‍സംസ്ഥന സംഘത്തിലുള്ളവര്‍ ദിവസ വേതന വ്യവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും 1000രൂപ ദിവസക്കൂലി വാങ്ങിയാണ് ഇവര്‍ മോഷണം നടത്തുന്നതെന്നും പൊലീസ് പറയുന്നു.

Tags