നിക്ഷേപ വാഗ്ദാനങ്ങൾ, വ്യാജ ജോലി ഓഫറുകൾ; 400 കോടിയുടെ സൈബർ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ

Land scam case: Trinamool Congress MP Abhishek Banerjee's PA Sumit Roy arrested

 നിക്ഷേപ പദ്ധതികളും ജോലി വാഗ്ദാനങ്ങളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചെന്ന കേസിൽ 400 കോടി രൂപയുടെ സൈബർ തട്ടിപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട് രണ്ട് പേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 600ഓളം സൈബർ പരാതികൾ ഈ ശൃംഖലയുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഫോൺ കോളുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വഴിയാണ് തട്ടിപ്പുകാർ ഇരകളെ സമീപിച്ചിരുന്നതെന്ന് അന്വേഷണ ഏജൻസി പറയുന്നു. ഓഹരി വിപണിയിലെ നിക്ഷേപം, ഓൺലൈൻ വരുമാനം, ജോലി തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ പണം കൈമാറാൻ പ്രേരിപ്പിക്കുകയായിരുന്നു രീതി.

ഇരകളിൽനിന്ന് ലഭിക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ ചെറിയ തുകകളാക്കി മാറ്റുകയും ചിലത് ക്രിപ്റ്റോകറൻസി വാലറ്റുകളിലേക്ക് മാറ്റുകയും ചെയ്തതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. തെലങ്കാന, തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ കേസുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags