പതിനൊന്ന് വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം : പ്രതിക്ക് 7 വർഷം കഠിന തടവ്

shivan
shivan

തൃശൂർ: പതിനൊന്ന് വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവും 60000 രൂപ പിഴയും. കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടിൽ ശിവൻ (54) നെയാണ് പോക്സോ കേസിൽ കോടതി ശിക്ഷിച്ചത്. 2020ൽ ഡിസംബർ 9ന് രാവിലെ 10.30ന് ബന്ധുവീട്ടിൽ ടിവി കണ്ടു കൊണ്ടിരുന്ന 11 വയസുകാരിയായ വീട്ടിലേക്ക് അതിക്രമിച്ച് കയറി  ലൈംഗീകാതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കൊടകര പൊലീസ് ചാർജ്  ചെയ്ത കേസിലാണ്  ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ വിധി പ്രസ്താവിച്ചത് 

tRootC1469263">

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളേയും 17 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. കൊടകര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന ഷാജൻ പി.പി. രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തിയ കേസിൽ സബ്ബ് ഇൻസ്‌പെക്ടറായിരുന്ന ജെയ്‌സൺ ജെ. ആണ് തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസികുൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിച്ചു. 

പോക്‌സോ നിയമപ്രകാരം 6 വർഷത്തെ കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും, പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിന തടവിനും കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമം 451 പ്രകാരം ഒരു വർഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയും, പിഴയൊടുക്കാതിരുന്നാൽ ഒരു മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. വിചാരണ മദ്ധ്യേ മറ്റൊരു പോക്‌സോ  കേസിൽ ഒളിവിൽ പോയിരുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡിൽ ആയിരുന്നു. പിഴ സംഖ്യ ഈടാക്കിയാൽ  അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജിവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

Tags