കുപ്രസിദ്ധ മോഷ്ടാവ് ‘ഇ​ള​മ​ന​സ്​ റി​ജു’ പിടിയിൽ

google news
rinju

ഇ​രി​ങ്ങാ​ല​ക്കു​ട: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വെ​ള്ളാ​ങ്ങ​ല്ലൂ​ർ എ​ട്ട​ങ്ങാ​ടി സ്വ​ദേ​ശി ‘ഇ​ള​മ​ന​സ്​ റി​ജു’ എ​ന്ന റി​ജു (25) കാ​ട്ടൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. എ​ട​ക്കു​ളം സ്വ​ദേ​ശി പോ​ളി​ന്റെ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. എ​ട​ക്കു​ള​ത്തു​ള്ള സ്വ​ന്തം പ​റ​മ്പി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ വ​ന്ന പോ​ൾ വ​ണ്ടി ഗേ​റ്റി​ന​ടു​ത്ത് വെ​ച്ച് പ​റ​മ്പി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ്​ റി​ജു മോ​ഷ്ടി​ച്ച​ത്.

സി.​സി.​ടി.​വി​ക​ളും മ​റ്റും കേ​ന്ദ്രീ​ക​രി​ച്ച് കാ​ട്ടൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. നെ​ടു​മ്പാ​ൾ കോ​ന്തി​പു​ലം പാ​ട​ത്ത് ഒ​ളി​പ്പി​ച്ച്​ വെ​ച്ച സ്കൂ​ട്ട​ർ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. റി​ജു​വി​നെ​തി​​രെ ഇ​രി​ങ്ങാ​ല​ക്കു​ട, ആ​ളൂ​ർ, ക​യ്പ​മം​ഗ​ലം, കൊ​ടു​ങ്ങ​ല്ലൂ​ർ, മ​തി​ല​കം, വ​ട​ക്കാ​ഞ്ചേ​രി സ്റ്റേ​ഷ​നു​ക​ളി​ലാ​യി 12 കേ​സു​ക​ളു​ണ്ടെ​ന്ന്​ ​പൊ​ലീ​സ്​ അ​റി​യി​ച്ചു. കാ​ട്ടൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ ഹ​ബീ​ബ്, മ​ണി​ക​ണ്ഠ​ൻ, ഗ്രേ​ഡ്​ എ​സ്.​ഐ വി​ജു, എ.​എ​സ്.​ഐ ശ്രീ​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ബി​ന്ന​ൽ, ശ​ബ​രി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

 

Tags