ഇടുക്കിയിൽ യുവാവിന് കുത്തേറ്റു
Jun 10, 2025, 18:39 IST


ഇടുക്കി: മുരിക്കാശ്ശേരിയിൽ യുവാവിന് കുത്തേറ്റു. മുരിക്കാശ്ശേരി സ്വദേശി അലക്സ് തോമസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അയക്കാൽക്കാരൻ ഡിനിൽ കൈതക്കലാണ് യുവാവിനെ കുത്തിപരിക്കേൽപ്പിച്ചത്. വീടിന് സമീപം ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മദ്യ ലഹരിയിൽ എത്തിയ മൂന്നംഗം സംഘം കുത്തിപരിക്കേൽപ്പിച്ചത്.
tRootC1469263">അതേസമയം ആക്രമണത്തിൽ പരിക്കേറ്റ അലക്സിനെ സഹോദരൻ മാർട്ടിനാണ് ആദ്യം കണ്ടത്. തുടർന്ന് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അലക്സിനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.