ഇടുക്കിയിൽ നാലുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ചെറുതോണി: വിൽപനക്കായി കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി രണ്ടുപേരെ മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് ചിന്നാർ നിരപ്പ് സ്വദേശികളായ പുല്ലാട്ടുവീട്ടിൽ സിബി (57), അമ്പാട്ടുവീട്ടിൽ ഷിന്റോ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിന്നാർ ബസ് സ്റ്റോപ്പിൽ സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നതുകണ്ട് ചോദ്യംചെയ്തപ്പോഴാണ് പ്രതികൾ കുടുങ്ങിയത്.
ഇവരുടെ കൈയിലിരുന്ന ബിഗ് ഷോപ്പറിൽനിന്നാണ് നാലുകിലോ കഞ്ചാവ് കണ്ടെടുത്തത്. ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക ലഹരിവിരുദ്ധ ടീം, മുരിക്കാശ്ശേരി എസ്.എച്ച്.ഒ എൻ.എസ്. റോയി, എസ്.ഐ ജിജി സിറ്റി, എ.എസ്.ഐ പി.ഡി. സേവ്യർ , ഡിജി വർഗീസ് എസ്.സി.പി.ഒ മാത്യു തോമസ്, ശ്രീജിത് ശ്രീകുമാർ, സി.പി.ഒ ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.