ഇടുക്കിയിൽ 18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു; 19 കാരൻ പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ 18കാരിയെ ക്രുരമായി കൊലപ്പെടുത്തിയ ശേഷം പ്രട്രോൾ ഒഴിച്ച് കത്തിച്ചു. കഴിഞ്ഞദിവസം പാമ്പ്ലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണമുറപ്പിക്കാൻ പെൺകുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചെന്നാണ് വിവരം. സുഹൃത്തായിരുന്ന 19 കാരൻ രാജാക്കാട് സ്വദേശി നിഷാന്തിനെ പൊലീസ് പിടികൂടി. വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രഥമിക വിവരം.
കഴിഞ്ഞ ദിവസം പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. പിന്നാലെ സംഭവം കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് വിവരങ്ങൾ പുറത്ത് വരുന്നത്. പെൺകുട്ടിയുമായി പ്രതി നിഷാന്ത് പ്രണയത്തിലായിരുന്നു എന്നാണ് പ്രഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ പെൺകുട്ടി വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ ഉൾപ്പെടെ ഇവിടെ പുരോഗമിക്കുകയാണ്. പെൺകുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ആദ്യ ഘട്ടത്തിൽ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നു. അതിന് ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. പിന്നാലെ മരണം ഉറപ്പിക്കാൻ കല്ല് കൊണ്ട് പല തവണ മുഖത്ത് അടിക്കുകയും മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
രാജാക്കാട്, ബൈസൻവാലി അടക്കമുള്ള ഇടങ്ങളിൽ തോട്ടം മേഖലയിൽ ജോലി ചെയ്താണ് നിഷാന്ത് ജീവിച്ചിരുന്നത്. ഇരുവരും ഏഴാം ക്ലാസ് മുതൽ ഒന്നിച്ച് പഠിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. അന്ന് മുതൽ ഇവർ തമ്മിൽ സൗഹൃദം ഉണ്ടായിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നുണ്ട്. ബന്ധത്തിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പല തവണ പൊലീസിൽ ഉൾപ്പെടെ പരാതി നൽകിയിരുന്നു. എന്നാൽ നിഷാന്ത് പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
.jpg)


