ഹൈദരാബാദിൽ റോഡിൽ കളിക്കുകയായിരുന്നു രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു
Mar 22, 2025, 19:55 IST


ഹൈദരാബാദ്: റോഡിൽ കളിക്കുകയായിരുന്നു രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു. തെലങ്കാനയിലെ വാഡേപ്പള്ളിയിലാണ് സംഭവം. റോഡിൽ സ്പീഡ്ബ്രേക്കറിന്റെ സമീപത്താണ് കുട്ടിയിരുന്നിരുന്നത്. എന്നാൽ, വാഹനം ഓടിച്ചിരുന്നയാൾ കുട്ടിയെ ശ്രദ്ധിക്കാതെ വാഹനം ഇടിക്കുകയായിരുന്നു.
മാർച്ച് 16നാണ് ഹൃദയഭേദകമായ സംഭവമുണ്ടായത്. ഇതിന്റെ സി.സി.ടി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മാർച്ച് 20ാം തീയതി ചികിത്സിയിലിരിക്കെയാണ് കുട്ടി മരിച്ചത്. അതേസമയം, അപകടത്തെ തുടർന്ന് ആളുകൾക്കിടയിൽ പ്രതിഷേധമുണ്ടായിട്ടുണ്ട്.