ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

crime

കൊച്ചി: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ചാലക്കുടി പോട്ടയിലാണ് സംഭവം. നാലുമാസം മുമ്പാണ് ഇരുവരും പോട്ടയിൽ എത്തിയത്.

 അതിഥി തൊഴിലാളികളായ ഉമിത്, ഭാര്യ രാധ എന്നിവരാണ് മരിച്ചത്.മൂന്നുദിവസമായി വീടിനു പുറത്ത് ദമ്പതികളെ കണ്ടിരുന്നില്ല. പൊലീസും വീട്ടുടമയും വാതിൽ ബലമായി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
 

Tags