കോയമ്പത്തൂരിൽ ഭാര്യയെ വെടിവച്ചു കൊന്ന ഭർത്താവ് പാലക്കാട്ട് പിതാവിന്റെ മുന്നിലെത്തി ജീവനൊടുക്കി

A husband who shot his wife dead in Coimbatore took his own life in front of his father in Palakkad
A husband who shot his wife dead in Coimbatore took his own life in front of his father in Palakkad

പാലക്കാട് ∙: പാലക്കാട് കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഏറാട്ടുകുളമ്പ് ക്യഷ്ണകുമാർ (52) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സംഗീത (47)യെ കോയമ്പത്തൂരിലെ താമസസ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണകുമാർ കോയമ്പത്തൂരിലെത്തി സംഗീതയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് വീട്ടിലെത്തി പിതാവിന്റെ മുന്നിൽവച്ചു സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന. 

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കൃഷ്ണകുമാർ എയർഗൺ ഉപയോഗിച്ചു സ്വയം വെടി വച്ചത്. പിന്നീടാണ് സംഗീതയെ മരിച്ച നിലയിൽ കണ്ടത്. മംഗലംഡാം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂൾ ജീവനക്കാരിയാണ് സംഗീത. രണ്ടു മക്കളുണ്ട്. 

Tags