അട്ടപ്പാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു

google news
stabbed

ഷോളയൂർ: അട്ടപ്പാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു. ഷോളയൂരിൽ തെക്കേ കടമ്പാറയൂരിൽ വീരമ്മക്കാണ് കാലിൽ വെട്ടേറ്റത്. മദ്യലഹരിയിൽ ഭർത്താവ് ശെൽവൻ ഉറങ്ങികിടന്ന വീരമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

അടുക്കളയിൽ നിന്ന് സംഘടിപ്പിച്ച വെട്ടുക്കത്തി കൊണ്ടാണ് ആക്രമിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീരമ്മയെ വിദഗ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വീരമ്മയുടെ കാൽ വേർപ്പെട്ട നിലയിലാണെന്നും അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

Tags