ഭാര്യയെ കഴുത്തിൽ കയർകുരുക്കി കൊല്ലാൻ ശ്രമം ; ഭർത്താവ് പിടിയിൽ

police8

 വലിയതുറ: യുവതിയെ മർദിക്കുകയും കഴുത്തിൽ കയർകുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൂടിയായ ഭർത്താവ് പിടിയിൽ. വലിയതുറ എഫ്.സി.ഐ ഗോഡൗണിനു സമീപം സോന ഭവനിൽ ജോൺസൺ ഗോമസിന്റെ മകൻ റിച്ചാഡ്‌സൺ ഗോമസിനെയാണ് (41) വലിയതുറ പൊലീസ് പിടികൂടിയത്. 

ഇയാൾക്കെതിരെ 35 ഓളം ക്രിമിനൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ അശോക് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി വി.എൻ, ഓമനക്കുട്ടൻ നായർ, സി.പി.ഒമാരായ കിഷോർ കോമളൻ, റെജിൻ, കിരൺ ജെ. തമ്പി എന്നിവരുൾപ്പെട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags